അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

Posted on: September 24, 2020 12:54 pm | Last updated: September 24, 2020 at 4:15 pm

പാലക്കാട് | മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. മലയാളത്തിന് ലഭിക്കുന്ന ആറാമത് ജ്ഞാനപീഠ പുരസ്‌കാരമാണിത്. അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചു സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലന്‍ അക്കിത്തത്തിന് പുരസ്‌കാരം സമ്മാനിച്ചു. 2019ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55ാമത്തെ ബഹുമതിയാണിത്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം