ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

Posted on: September 24, 2020 10:58 am | Last updated: September 24, 2020 at 3:37 pm

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. അവന്തിപോറ ത്രാലിലെ മഗമയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.

ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രിയില്‍ പ്രദേശം വളഞ്ഞ സേന തിരച്ചില്‍ ആരംഭിച്ചത്. പ്രദേശത്തേക്ക് കൂടുതല്‍ സേനയെ എത്തിച്ചിട്ടുണ്ട്. ഏറ്റ്മുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.

സെപ്റ്റംബര്‍ 22ന് ബുദ്ഗാമിലെ ചരാരെ ശെരീഫില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു.

ശ്രീനഗറിലെ ബാത്തമാലൂ ഏരിയയില്‍ സെപ്തംബര്‍ 17ന് സി ആര്‍ പി എഫും ശ്രീനഗര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.