Connect with us

National

കൊവിഡ്: അറുപത് ജില്ലകളില്‍ സ്ഥിതി ആശങ്കാജനകം; പരിശോധന വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ അറുപത് ജില്ലകളില്‍ കൊവിഡ് ആശങ്കാജനകമായ സാഹചര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ജനങ്ങളില്‍ ചിലര്‍ക്ക് രോഗവ്യാപനത്തിന്റെ ഗൗരവം മനസിലായിട്ടില്ലെന്നും ബോധവല്‍ക്കരണം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രോഗ വ്യാപനം കൂടുതലുള്ള രാജ്യത്തെ അറുപത് ജില്ലകളിലെയും ജനങ്ങളോടുമായി വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ സംവദിക്കണമെന്ന് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ രോഗലക്ഷണം കാണിക്കാത്ത രോഗികളാണ് കൂടുതല്‍. ജനങ്ങളില്‍ ചിലര്‍ക്ക് രോഗ വ്യാപനത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല. മാസ്‌ക്, സാമൂഹിക അകലം, ശുചിത്വം, നീരീക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരണം നടത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചു. ഓക്‌സിജന്‍ വിതരണം, അണ്‍ലോക്ക് അഞ്ചിലെ ഇളവുകളെന്നിവയും യോഗത്തില്‍ ചര്‍ച്ചയായി.

---- facebook comment plugin here -----

Latest