Connect with us

Kerala

പെരുമണ്‍ പാലം നിര്‍മാണം നവംബറില്‍ ആരംഭിക്കും

Published

|

Last Updated

കൊല്ലം | അഷ്ടമുടി കായലിന് കുറുകെയുള്ള പെരുമണ്‍ പാലത്തിന്റെ നിര്‍മാണം നവംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 42 കോടി രൂപയാണ് ഇതിന് ചെലവ്.പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 38 പാലങ്ങളുടെ നിര്‍മാണം നവംബറിനകം ആരംഭിക്കും. പ്രവൃത്തി തുടങ്ങിയ 28 പാലങ്ങള്‍ നവംബറിനു മുമ്പ് പൂര്‍ത്തിയാകും.

രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള താരതമ്യമാണ് ഇവിടെ കാണേണ്ടത്. നാടിനുവേണ്ട ഒരു പദ്ധതിയും പണമില്ല എന്ന കാരണത്താല്‍ മാറ്റിവെക്കാനോ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാനോ ഈ സര്‍ക്കാര്‍ തയ്യാറാവില്ല. അത് അനുവദിക്കുകയുമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു