Connect with us

Fact Check

FACT CHECK: വ്യാജ ചിത്രമുപയോഗിച്ച് ജനസംഖ്യാ നിയമം വേണമെന്ന് പ്രചാരണം

Published

|

Last Updated

ന്യൂഡല്‍ഹി | മുസ്ലിം കുടുംബത്തിന്റെതെന്ന് തോന്നിക്കുന്ന വ്യാജ ചിത്രം ഉപയോഗിച്ച് രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വേണമെന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ പ്രചാരണം. അഞ്ച് കുട്ടികളെയുമായി ഭാര്യയും ഭര്‍ത്താവും സ്‌കൂട്ടറില്‍ ഇരിക്കുന്ന ഫോട്ടോ ഉപയോഗിച്ചാണ് വിദ്വേഷ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഹര്‍ദിക് ഭാവ്‌സാര്‍ ഈ ഫോട്ടോ ട്വീറ്റ് ചെയ്ത് ജനസംഖ്യാ നിയന്ത്രണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവ്‌സാറിന്റെ ട്വീറ്റ് 1500 തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. പിന്നീട് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഈ ഫോട്ടോയും ഹാഷ്ടാഗും പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ കുടുംബമാണെന്ന തരത്തിലാണ് പ്രചാരണം.

എന്നാല്‍, ബംഗ്ലാദേശില്‍ നിന്നുള്ളതാണ് ഫോട്ടോ. 2017ല്‍ ഇലക്ട്രിക് ബൈക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ ഈ ഫോട്ടോ വന്നിരുന്നു. ഫോട്ടോയുടെ പശ്ചാത്തലത്തില്‍ ബംഗ്ലാ ഭാഷയില്‍ എഴുത്തും ധാക്കയാണെന്നുമുണ്ട്. എന്നാല്‍, ഇത് ഇന്ത്യയിലാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്രചാരണം.

നിലവില്‍ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 14.2 ശതമാനം മാത്രമാണ്. അതേസമയം, ഹിന്ദു സമുദായത്തിന്റെ ജനസംഖ്യ 79.8 ശതമാനമാണ്. മാത്രമല്ല, ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന പ്രമേയം ആര്‍ എസ് എസ് എത്രയോ തവണ തങ്ങളുടെ സമ്മേളനങ്ങളില്‍ പാസ്സാക്കിയിട്ടുണ്ട്. ഈ യാഥാര്‍ഥ്യം മറച്ചുവെച്ചാണ് ഒരു സമുദായത്തെ ഇകഴ്ത്താനുള്ള ശ്രമം.

---- facebook comment plugin here -----

Latest