കാറിന്റെ ടയറില്‍ ചുറ്റിപ്പിണഞ്ഞ് പത്തടി നീളമുള്ള പെരുമ്പാമ്പ്; മുംബൈ നഗരമധ്യത്തില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച

Posted on: September 23, 2020 4:37 pm | Last updated: September 23, 2020 at 4:37 pm

മുംബൈ | നഗര മധ്യത്തില്‍ കാറിന്റെ ടയറില്‍ ചുറ്റിപ്പിണഞ്ഞ നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. മഹാരാഷ്ട്രയിലെ തലസ്ഥാന നഗരിയില്‍ പെരുമ്പാമ്പ് കാരണം ഗതാഗത കുരുക്കുമുണ്ടായി. റോഡിലൂടെ ഇഴഞ്ഞുവന്ന പെരുമ്പാമ്പ് കാറിന്റെ അടിയില്‍ ഒളിക്കുകയായിരുന്നു.

നഗര മധ്യത്തില്‍ പത്തടി നീളമുള്ള പെരുമ്പാമ്പിന്റെ സാന്നിധ്യം പലരെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. പെരുമ്പാമ്പിനെ കാറിന്റെ അടിയില്‍ നിന്ന് രക്ഷിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദ അടക്കമുള്ളവര്‍ വീഡിയോ പങ്കുവഹിച്ചു.

കാറിന്റെ ടയര്‍ അഴിച്ചുമാറ്റിയാണ് പെരുമ്പാമ്പിനെ പാമ്പുപിടുത്തക്കാര്‍ ഒഴിവാക്കിയത്. ഈസ്റ്റേണ്‍ എക്‌സ്പ്രസ്സ് ഹൈവേയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മുംബൈയില്‍ കനത്ത മഴ പെയ്യുന്നതിനിടെയാണ് ഈ സംഭവം. പെരുമ്പാമ്പിനെ പിന്നീട് താനെയിലെ വനത്തില്‍ കൊണ്ടുപോയിവിട്ടു. വീഡിയോ കാണാം:

 

ALSO READ  അത്ഭുതകരമായി രക്ഷപ്പെട്ട് ട്രെയിനടിയില്‍ പെട്ട രണ്ട് വയസ്സുകാരന്‍