Connect with us

National

നടിയുടെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു

Published

|

Last Updated

മുംബൈ |നടി പായല്‍ ഘോഷ് നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ കേസ്. വെര്‍സോവ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗം,(സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തുന്നത്. എബിഎന്‍ തെലുഗുവിന് നല്‍കിയ അഭിമുഖത്തിലാണ് പായല്‍ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുന്നയിച്ചത്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗില്‍ എന്നീ താരങ്ങള്‍ തനിക്ക് വഴങ്ങിയിട്ടുണ്ടെന്നും അനുരാഗ് പറഞ്ഞതായി പായല്‍ ആരോപിച്ചു. അതേ സമയം പയലിന്റെ ആരോപണങ്ങള്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അനുരാഗ് പ്രതികരിച്ചിരുന്നു

Latest