ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഇന്ത്യന്‍ വിപണിയില്‍; വില 8.40 ലക്ഷം മുതല്‍

Posted on: September 23, 2020 3:03 pm | Last updated: September 23, 2020 at 3:05 pm

ന്യൂഡല്‍ഹി | ഏറെ കാത്തിരുന്ന ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ സബ്‌കോംപാക്ട് എസ് യു വി ഇന്ത്യന്‍ വിപണിയിലെത്തി. 8.40 ലക്ഷം മുതല്‍ 11.30 ലക്ഷം വരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മിഡ്, ഹൈ, പ്രീമിയം എന്നീ മോഡലുകളില്‍ വാഹനം ലഭ്യമാകും. ഒക്ടോബര്‍ പകുതി മുതലാണ് അര്‍ബന്‍ ക്രൂസര്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുക.

മാരുതി സുസുകി വിതാര ബ്രെസ്സ അടിസ്ഥാനപ്പെടുത്തിയാണ് അര്‍ബന്‍ ക്രൂസര്‍ വരുന്നത്. ടൊയോട്ട ഗ്ലാന്‍സക്ക് ശേഷം സുസുകി- ടൊയോട്ട പങ്കാളിത്തത്തില്‍ വരുന്ന രണ്ടാം മോഡലാണിത്. ടൊയോട്ടയില്‍ നിന്നുള്ള ഏറ്റവും ചെറിയ എസ് യു വി കൂടിയാണ് അര്‍ബന്‍ ക്രൂസര്‍.

ബ്രെസ്സയേക്കാള്‍ സ്‌റ്റൈലനായിട്ടാണ് അര്‍ബന്‍ ക്രൂസറിന്റെ വരവ്. നീല, ചാരം, വെള്ള, ഓറഞ്ച്, വെള്ളി, ഗ്രേ, നീല/ കറുപ്പ്, ബ്രൗണ്‍/ കറുപ്പ്, ഓറഞ്ച്/ വെള്ള നിറങ്ങളില്‍ ലഭ്യമാകും. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും ഓഫ് ചെയ്യാനും പുഷ് ബട്ടണുണ്ട്. പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ക്രൂസര്‍ ലഭിക്കുക. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും 4 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടറുമുണ്ട്.

ALSO READ  സൂപ്പര്‍കാറിന്റെ കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതി പുറത്തിറക്കി മക്ലാരന്‍