National
ലോക്ക്ഡൗണില്‍ റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് തിരികെ വേണമെന്ന ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്രക്കായി വിമാന ടിക്കറ്റ് എടുത്തിരുന്ന എല്ലാ യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും മടക്കി നല്‍കണമെന്ന പൊതുതാത്പര്യ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹരജി, ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. എല്ലാ വശവും പരിശോധിച്ച ശേഷം നിലപാട് അറിയിക്കാന്‍ കഴിഞ്ഞതവണ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. വിമാനക്കമ്പനികളോടും നിലപാട് തേടിയിരുന്നു.
---- facebook comment plugin here -----