Connect with us

Saudi Arabia

കൊവിഡ് സുരക്ഷ : മക്ക ഗവര്‍ണ്ണറേറ്റില്‍ പരിശോധന കര്‍ശനമാക്കി

Published

|

Last Updated

മക്ക  |കൊവിഡ് മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മക്ക പ്രവിശ്യയില്‍ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി

മാസ്‌ക് ധരിക്കല്‍ ,പൊതു സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍, വാഹനങ്ങളില്‍ അകലം പാലിക്കാതെ യാത്ര ചെയ്യല്‍ എന്നിവ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി മക്ക, ജിദ്ദ തുടങ്ങിയ പ്രദേശങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ നിരവധി പേര്‍ക്കെതിരെ പിഴ ചുമത്തി. നിലവില്‍ നിയമലംഘനം നടത്തുന്നവര്‍ ആയിരം റിയാലാണ് പിഴയായി നല്‍കേണ്ടത്

Latest