ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റില്‍

Posted on: September 22, 2020 4:58 pm | Last updated: September 22, 2020 at 4:58 pm

കൊല്ലം | അഞ്ചലില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 35കാരന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മാതാവിന്റെ ബന്ധുവായ യുവാവാണ് അറസ്റ്റിലായത്.

മാസങ്ങളോളമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടി ഇതേക്കുറിച്ച് അമ്മയോട് പറയുകയും അമ്മ ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം അഞ്ചല്‍ പോലീസിനു കൈമാറി.