പുതിയ കെട്ടിലും മട്ടിലും ഫോര്‍ഡ് എന്‍ഡവര്‍ സ്‌പോര്‍ട്

Posted on: September 22, 2020 4:26 pm | Last updated: September 22, 2020 at 4:26 pm

ന്യൂഡല്‍ഹി | എസ് യു വി രംഗത്തെ അതികായരായ ഫോര്‍ഡ് പുതിയ മോഡലുമായി രംഗത്ത്. പുതിയ രൂപകല്പനയും പരിഷ്‌കാരങ്ങളുമായി എന്‍ഡവര്‍ സ്‌പോര്‍ട് ആണ് ഫോര്‍ഡ് ഇന്ത്യയില്‍ ഇറക്കിയത്. 35.10 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

കറുപ്പ് നിറം തന്നെയാണ് പ്രധാന സവിശേഷത. പുതിയ ബ്ലാക് സ്‌മോക്ഡ് ഹെഡ്‌ലാമ്പ്, എബണി ബ്ലാക്ക് ഫ്രണ്ട് ഗ്രില്ലെ, ബ്ലാക്ക് റൂഫ് റെയില്‍, ബ്ലാക്ക് ആലോയ്‌സ്, ഡോറുകളിലും പിന്നിലും സ്‌പോര്‍ട് എന്ന എഴുത്ത് തുടങ്ങിയവയും പ്രധാന സവിശേഷതകളാണ്. അതേസമയം, അധികം മെക്കാനിക്കല്‍ മാറ്റങ്ങളില്ല.

2.0 ലിറ്റര്‍ ഇകോബ്ലൂ എന്‍ജിന്‍, 10 സ്പീഡ് ഓട്ടോ ട്രാന്‍സ്മിഷന്‍ എന്നിവയുണ്ട്. വിവിധ വഴികളില്‍ ഉപയോഗിക്കാന്‍ ടെറയന്‍ മാനേജ്‌മെന്റ് സിസ്റ്റം ഉണ്ട്. ഏഴ് എയര്‍ബാഗ്, പാരലല്‍ പാര്‍ക്ക് സഹായി, ഫോര്‍ഡ്പാസ്സ് അടക്കമുള്ള കണക്ടിവിറ്റി ഒപ്ഷന്‍ തുടങ്ങിയ സുരക്ഷാ സവിശേഷതകളും നിലനിര്‍ത്തിയിട്ടുണ്ട്.

ALSO READ  റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയാകാന്‍ ഹോണ്ട ഹൈനസ്സ് സി ബി 350 ഇന്ത്യന്‍ വിപണിയില്‍