Connect with us

Kerala

സ്വപ്‌ന എന്‍ ഐ എ കസ്റ്റഡിയില്‍ : സന്ദീപ് നായര്‍ക്ക് ജാമ്യം

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വരുന്ന വെള്ളിയാഴ്ച വരെ (നാല് ദിവസം) എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മൂന്നാം പ്രതിയായ സന്ദീപ് നായര്‍ക്ക് കസ്റ്റംസ് ചുമത്തിയ സാമ്പത്തിക കേസില്‍ കോടതി ജാമ്യം അനുവദിച്ചു. 60 ദിവസത്തിനുള്ളില്‍ പത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സന്ദീപ് നായര്‍ക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. എന്‍ ഐ എ കസ്റ്റഡിയില്‍ കഴിയുന്നതിനിടയില്‍ സ്വപ്നക്ക് കുടുംബാംഗങ്ങളെ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍ ഐ എ ചുമത്തിയ യു എ പി എ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപിന് പുറത്തിറങ്ങാന്‍ കഴിയില്ല.

അതേസമയം, കേസിലെ ഒമ്പത് പ്രതകളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായനികുതി വകുപ്പിന് കോടതി അനുമതി. നികുതി വെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ച കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള എറണാകുളം എ സി ജെ എം കോടതിയുടെ അനുമതി.

 

 

Latest