55 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കേസ്

Posted on: September 22, 2020 11:06 am | Last updated: September 22, 2020 at 5:51 pm

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസ് 55 ലക്ഷവും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 75083 കേസും 1053 മരണവുമാണ് രാജ്യത്തുണ്ടായത്. 5562663 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4497867 പേര്‍ രോഗമുക്തരായി. 975861 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 80 ശതമാനത്തിലെത്തി. കൊവിഡ് മൂലം രാജ്യത്ത് 88935 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തീവ്രമായുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 15738 കേസും 344 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 33015, ആന്ധ്രയില്‍ 5410, തമിഴ്‌നാട്ടില്‍ 8871, കര്‍ണാടകയില്‍ 8145, ഉത്തര്‍പ്രദേശില്‍ 5135 മരണങ്ങളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തത്.