സൺറൈസേഴ്സിനെതിരെ ബാംഗ്ലൂരിന് പത്ത് റൺസ് ജയം

Posted on: September 22, 2020 12:12 am | Last updated: September 22, 2020 at 8:09 am


ദുബൈ | ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പത്ത് റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം. 164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 153 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 163 റൺസെടുത്തത്. ബാംഗ്ലൂരിന് വേണ്ടി എ ബി ഡിവില്ലേഴ്‌സ് 30 പന്തിൽ നിന്ന് 51 റൺസെടുത്തു. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉൾപ്പെടെ മികച്ച വിരുന്നാണ് ക്രിക്കറ്റ് പ്രേമികൾക്ക് ഡിവില്ലേഴ്സ് ഒരുക്കിയത്.

ടോപ് സ്കോററായ മലയാളി താരം ദേവ്ദത്ത് പടിക്കലും ആരോൺ ഫിഞ്ചും ചേർന്ന് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. അർധശതകം നേടിയ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ് നഷ്ടമായത് ഹൈദരാബാദിന് തിരിച്ചടിയായി. 43 പന്തിൽ നിന്ന് 61 റൺസെടുത്ത താരം ചാഹലിന്റെ പന്തിലാണ് പുറത്തായത്. തുടക്കത്തിൽ തന്നെ സൺ റൈസേഴ്സ് നായകൻ ഡേവിഡ് വാർണർ പുറത്തായിരുന്നു. ആറ് പന്തിൽ നിന്ന് ആറ് റൺസെടുത്ത് റൺ ഔട്ടാവുകയായിരുന്നു. അഞ്ച് ഓവറിൽ ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടത്തിൽ 40 റൺസെടുക്കാനെ സാധിച്ചിരുന്നുള്ളൂ.

ALSO READ  ഐപിഎല്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം