Connect with us

National

പാര്‍ലിമെന്റിന് മുമ്പില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പിമാരുടെ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ പ്രതികരിച്ചതില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം പിമാര്‍ പാര്‍ലിമെന്റിലെ ഗാന്ധി പ്രതിമിക്ക് മുമ്പില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സി പി എം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡറിക് ഒബ്രയാന്‍, എ എ പി അംഗം സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് അംഗങ്ങളായ രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സമരം ആരംഭിച്ചത്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണിതെന്നും ഈ സസ്‌പെന്‍ഷന്‍ കര്‍ഷക സമരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് എളമരം കരീം പ്രതികരിച്ചു. സഭ സമ്മേളിക്കുന്ന എല്ലാ ദിവസവും ഗാന്ധി പ്രതിമക്ക് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്താനാണ് പുറത്താക്കപ്പെടട്വരുടെ തീരുമാനം. ഇവര്‍ക്ക് പിന്തുണയായി പ്രതിപക്ഷ അംഗങ്ങളും സ്ഥലത്തെത്തി. കര്‍ഷകര്‍ക്കായി ഇനിയും സംസാരിക്കുമെന്നും ഇതിനായി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമന്നാണ് ഇവര്‍ പറയുന്നത്.

 

 

Latest