Connect with us

Covid19

കൊവിഡ് -19: സഊദിയിൽ പുതിയ രോഗികളുടെ എണ്ണം അഞ്ഞൂറിൽ താഴെ, 27 മരണം

Published

|

Last Updated

ദമാം | സഊദിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയവരുടെ നിരക്കിൽ വർധനവും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ നിരക്കിൽ കുറവും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

1,009 പേർ രോഗമുക്തി നേടി. പുതുതായി സ്ഥിരീകരിച്ചവരുടെ എണ്ണം 483 ആണ്. ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രോഗം സ്ഥിരീകരിച്ചവരിൽ 53 കുട്ടികളുണ്ട്. 27 പേരാണ് മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 4,485 ആയി

ജിദ്ദ 05, റിയാദ് 03, തായിഫ് 03, മക്ക 02, ജിസാൻ 02, അബഹ 02, ബുറൈദ 02, ദമാം 01, ബൈഷ് 01, അൽബാഹ 01, തബൂക്ക് 01, ബൈഷ് 01, അബ്‌ഖൈഖ് 01, ഹഫർ അൽ ബാത്തിൻ 01,അഹദ് മസ്റഹ 01 എന്നിവിടങ്ങളിലാണ് മരണങ്ങൾ.

ഞായറാഴ്ച 40,033 സ്രവ സാമ്പിളുകളുടെ പരിശോധന പൂർത്തിയായതോടെ ആകെ പരിശോധനകളുടെ എണ്ണം 6,049,949 ആയി. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ പൂർത്തിയാക്കിയതും സഊദി അറേബ്യയിലാണ്,

329,754 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് ഇവരിൽ 310,439 പേർ രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ നിരക്ക് 94.14 ശതമാനമായി ഉയർന്നിട്ടുണ്ട്. 14,830 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 483 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.