Connect with us

Kerala

RAIN UPDATES: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; ബാലുശ്ശേരിയില്‍ മണ്ണടിഞ്ഞ് വീട്ടമക്ക് പരുക്കേറ്റു

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. റെഡ് അലര്‍ട്ട് നിലവിലുള്ള വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കോഴിക്കോട് ബാലുശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മക്ക് പരുക്കേറ്റു. കരുമല കുണ്ടോംമലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ നിന്നും ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്.

വയനാട്ടില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടമാന്‍തോട്, പനമരം പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

കേരള ഷോളയാര്‍ അണക്കെട്ട് രണ്ടടി തുറന്നു. പാലക്കാട് ജില്ലയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. പോത്തുണ്ടി, മലമ്പുഴ ഡാമുകളാണ് തുറക്കാന്‍ സാധ്യത.

കണ്ണൂര്‍ തളിപ്പറമ്പില്‍ മരണ് വീണ് വീട് ഭാഗീകമായി തകര്‍ന്നു. കോട്ടയത്തും ശക്തമായ മഴയുണ്ട്.

കേരളതീരത്ത് ശക്തമായ തിരമാലക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. മൂന്ന് മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

Latest