Connect with us

Kerala

സിറാജ് ക്യാമ്പയിൻ- 20: മുന്നൊരുക്കം സജീവം; പ്രവർത്തകർ ആവേശത്തിൽ

Published

|

Last Updated

കോഴിക്കോട്  | മലയാളി സമൂഹത്തിന് വേറിട്ട വായനാ സംസ്‌കാരം പരിചയപ്പെടുത്തിയ സിറാജ് ദിനപത്രത്തിന്റെ പ്രചാരണ ക്യാമ്പയിന് മുന്നൊരുക്ക പ്രവർത്തനങ്ങൾ സജീവമാകുന്നു. സിറാജ് ചെയർമാൻ കൂടിയായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കഴിഞ്ഞ ദിവസം ക്യാമ്പയിനിന്റെ പ്രഖ്യാപനം നടത്തിയതോടെ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ പ്രവർത്തകർ ആവേശത്തോടെ ക്യാമ്പയിൻ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

കേരള മുസ്‌ലിം ജമാഅത്തിന്റെ നേത്യത്വത്തിൽ സംഘടനാ കുടുംബം ഒന്നിച്ച് രംഗത്തിറങ്ങുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ സിറാജ് പ്രമോഷൻ കൗൺസിലാണ് മേൽനോട്ടം വഹിക്കുന്നത്.സി മുഹമ്മദ് ഫൈസി ചെയർമാനും മുഹമ്മദ് പറവൂർ കൺവീനറും മുഹമ്മദ് അശ്ഹർ കോ- ഓഡിനേറ്ററുമായ സിറാജ് സംസ്ഥാന പ്രമോഷൻ കൗൺസിലിൽ വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, സയ്യിദ് ത്വാഹാ തങ്ങൾ, മുഹമ്മദ് കുഞ്ഞി സഖാഫി, സി പി സൈതലവി, അബൂ ഹനീഫൽ ഫൈസി തെന്നല, പ്രൊഫ കെ എം എ റഹീം, സുലൈമാൻ സഖാഫി കുഞ്ഞുകുളം, വി എം കോയ മാസ്റ്റർ, സി പി ഉബൈദുല്ല സഖാഫി, എ സൈഫുദ്ദീൻ ഹാജി, ടി കെ അബ്ദുൽ ഗഫൂർ  എന്നിവർ അംഗങ്ങളാണ്.

ഒക്ടോബർ ഒന്ന് മുതൽ 31 വരെ നടക്കുന്ന ക്യാമ്പയിന് മുന്നോടിയായി ഈ മാസം 25ന് മുമ്പ് കേരളത്തിലെ 14 ജില്ലകൾക്ക് പുറമേ നീലഗിരി, കുടക് ജില്ലകളിലും സിറാജ് ജില്ലാ പ്രമോഷൻ കൗൺസിൽ നിലവിൽ വരും. 28നകം സോൺ പ്രമോഷൻ കൗൺസിലും 11 അംഗ സർക്കിൾ പ്രമോഷൻ കൗൺസിലും രൂപവത്കരിക്കും.
ഈ മാസം 30ന് മുഴുവൻ യൂനിറ്റുകളിലും അഞ്ചംഗ സിറാജ് പ്രമോഷൻ കൗൺസിൽ രൂപവത്കരണം പൂർത്തിയാവുന്നതോടെ സിറാജ് സർക്കിൾ കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിക്കും. പ്രാസ്ഥാനിക കുടുംബം ഒന്നിച്ചു നടത്തുന്ന ക്യാമ്പയിൻ ഏറ്റെടുക്കാൻ സംഘടനാ ഘടകങ്ങളും പ്രവർത്തകരും താഴേക്കിടയിൽ വരെ  തകൃതിയായ ഒരുക്കമാണ്  നടത്തി വരുന്നത്.

Latest