കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം കൊണ്ടുവന്നതും കസ്റ്റംസ് അന്വേഷിക്കും

Posted on: September 19, 2020 7:21 am | Last updated: September 19, 2020 at 10:31 am

കൊച്ചി | ദുബൈയില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവം പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനിച്ചതായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറിയിച്ചു.

2016 ഒക്ടോബര്‍ മുതല്‍ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോണ്‍സുലേറ്റിന്റെ പേരില്‍ വന്നെന്നാണ് വേ ബില്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായത്.

കൊണ്ടുവന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്തത് അനുമതിയോടെയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തും.