Connect with us

Covid19

കൊവിഡ് -19: ജി -20 രാജ്യങ്ങളിലെ ധനകാര്യ, ആരോഗ്യ-മന്ത്രിമാരുടെ പ്രത്യേക ഉച്ചകോടി

Published

|

Last Updated

റിയാദ് | ആഗോള വ്യപകമായി കൊവിഡ് വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജി-20 രാജ്യങ്ങളിലെ ധനകാര്യ-ആരോഗ്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേര്‍ന്നു. സഊദി അറേബ്യയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം.

കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ-സാമൂഹിക-സാമ്പത്തിക രംഗത്ത് ഉണ്ടായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി ചേര്‍ന്നത്. നിലവിലെ പ്രതിസന്ധിയെ മറികടന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും കൊവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്നത് നിയന്ത്രിക്കുന്നതിനും കൂടുതല്‍ വ്യാപിക്കുന്നത് ഒഴിവാക്കുന്നതിനുമുള്ള കാര്യങ്ങളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊവിഡ് ചികിത്സകള്‍, മരുന്നുകളുടെ ഉത്പാദനം, ഗവേഷണം, നിര്‍മാണം, വിതരണം എന്നിവ ത്വരിതപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഉച്ചകോടി ആഹ്വാനം ചെയ്തു.

Latest