Connect with us

Kerala

പാലക്കാട്ട് കൊവിഡ് രോഗിയുടെ മൃതദേഹം മാറി ആദിവാസി യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം ആദിവസി യുവതിയുടെ മൃതദേഹം മാറി സംസ്‌കരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടുനല്‍കുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം.

മൃതദേഹം സംസ്‌കരിച്ച ശേഷമാണ് വിവരം പുറത്തറിയുന്നത്. വെള്ളത്തില്‍ വീണ് മരിച്ച വള്ളിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിയതായി അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.