Connect with us

National

കശ്മീരില്‍ ഹൈവേയോട് ചേര്‍ന്ന് 52 കിലോ സ്‌ഫോടക ശേഖരം കണ്ടെത്തി

Published

|

Last Updated

ജമ്മു | ജമ്മു കശ്മീരിലെ ഗഡികലില്‍ ഹൈവേയോട് ചേര്‍ന്ന് 52 കിലോഗ്രാം സ്‌ഫോടക ശേഖരം പിടികൂടി. ഗഡികലിലെ കരേവ പ്രദേശത്തെ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചത്. 125 ഗ്രാം തൂക്കം വരുന്ന 416 പാക്കറ്റുകളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. മറ്റൊരു വാട്ടര്‍ ടാങ്കില്‍ നിന്ന് 50 ഡിറ്റണേറ്റുകളും കണ്ടെടുത്തു. പുല്‍വാമയിലേതിന് സമാനമായ ആക്രമണം നടത്താനായിരുന്നു ഭീകരര്‍ ശേഖരിച്ചതാകാമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.