എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് 15 ദിവസത്തേക്ക് ദുബൈയില്‍ വിലക്ക്

Posted on: September 18, 2020 6:54 am | Last updated: September 18, 2020 at 10:07 am

ദുബൈ |  വന്ദേ ഭാരത് മിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ഇന്ന് മുതല്‍ 15 ദിവസത്തേക്ക് ദുബൈയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. കൊവിഡ് പോസിറ്റിവായവരെ ചട്ടം ലംഘിച്ച് യാത്ര ചെയ്യാന്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി ദുബൈ സിവില്‍ ഏവിയേഷനാണ് വിലക്ക് ഏര്‍പ്പെടുത്തി.
വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തതായി ഗല്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.