പുത്തുമല: കേരള മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്

Posted on: September 17, 2020 12:06 pm | Last updated: September 17, 2020 at 12:06 pm


കൽപ്പറ്റ | പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ചു നൽകുന്ന വീടുകളുടെ(ദാറുൽ ഖൈർ) ശിലാസ്ഥാപനം ഇന്ന് വൈകുന്നേരം നാലിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഓൺലൈൻ വഴി നിർവഹിക്കും.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഭവനരഹിതരായ 13 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുത്തുമലയിലെ സ്നേഹ ഭൂമിയിൽ ആറ് വീടുകളും പുത്തൂർവയൽ, കോട്ടനാട്, കോട്ടത്തറവയൽ എന്നിവിടങ്ങളിലായി ഏഴ് വീടുകളുമാണ് നിർമിക്കുന്നത്.
മൂന്ന് കിടപ്പുമുറികൾ ഉൾപ്പെടെയുള്ള 645 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്. ഏഴര ലക്ഷം രൂപയാണ് ഒരു വീടിന് കണക്കാക്കുന്ന ചെലവ്.
ശിലാസ്ഥാപന ചങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി അധ്യക്ഷത വഹിക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗം കൈപ്പാണി അബൂബക്കർ ഫൈസി, സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, എസ് ശറഫുദ്ദീൻ, എം വി ശ്രേയാംസ്‌കുമാർ എം പി, ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല, ഡെപ്യൂട്ടി കലക്ടർ കെ അജീഷ്, എം എൽ എമാരായ സി കെ ശശീന്ദ്രൻ, ഐ സി ബാലകൃഷ്ണൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സഅദ്, വൈത്തിരി താലൂക്ക് തഹസിൽദാർ ടി പി അബ്ദുൽഹാരിസ്, ഗ്രാമ പഞ്ചായത്ത് അംഗം ടി ഹംസ, പുത്തുമല വാർഡ് മെമ്പർ ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

കഴിഞ്ഞ വർഷം ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ കവളപ്പാറയിലും മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 13 വീടുകളുടെ നിർമാണം നടന്നു കൊണ്ടിരിക്കുക യാണ്.
വാർത്താസമ്മേളനത്തിൽ കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, സെക്രട്ടറി കെ എസ് മുഹമ്മദ് സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫി ചെറുവേരി, സെക്രട്ടറി പി കെ മുഹമ്മദലി സഖാഫി പുറ്റാട് എന്നിവർ പങ്കെടുത്തു.

ALSO READ  ആരാധനാലയങ്ങള്‍ക്കുള്ള നിര്‍മാണാനുമതി: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം- കാന്തപുരം