എന്‍ഐഎ ഓഫീസിന് മുന്നില്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്

Posted on: September 17, 2020 9:09 am | Last updated: September 17, 2020 at 10:54 am

കൊച്ചി | ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ രാവിലെ ആറിന് എന്‍ ഐ എ ഓഫീസില്‍ എത്തിയതിനെ പിറകെ ഓഫീസിന് ചുറ്റും പോലീസ് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസിന് സുരക്ഷയൊരുക്കുന്നത്.

എന്‍ ഐ എ ഓഫീസിലേക്ക് കയറുന്ന റോഡിന് മുന്നില്‍ തന്നെ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഓഫീസിലേക്ക് എത്താവുന്ന രണ്ട് വഴികളും പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചു.കഴിഞ്ഞ ദിവസങ്ങളിലെല്ലാം മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. എന്‍ ഐ എ ഓഫീസിനുമുന്നിലുംപ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഓഫീസിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.