വളപട്ടണം പാലത്തില്‍നിന്നും രണ്ട് പേര്‍ പുഴയിലേക്ക് ചാടി; ഒരാളെ രക്ഷപ്പെടുത്തി

Posted on: September 16, 2020 6:54 pm | Last updated: September 16, 2020 at 6:54 pm

കണ്ണൂര്‍ | കണ്ണൂരിലെ വളപട്ടണം പാലത്തില്‍ നിന്നും രണ്ടു പേര്‍ പുഴയിലേക്ക് ചാടി. ഇതില്‍ ഒരാളെ അഴീക്കല്‍ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി. മറ്റെയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

വിജിത്ത്, പ്രമോദ് എന്നിവരാണ് പുഴയില്‍ ചാടിയതെന്നാണ് ലഭിക്കുന്നു വിവരം. പാടിയോട്ട് ചാല്‍, ഏച്ചിലംപാറ സ്വദേശികളാണ് ഇവര്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.