Connect with us

Covid19

കര്‍ണാടക ആഭ്യന്തര മന്ത്രിക്ക് കൊവിഡ്

Published

|

Last Updated

ബെംഗളൂരൂ | കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലാണെന്നും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും മന്ത്രിയുടെ ട്വീറ്റിലുണ്ട്.

ഞങ്ങളുടെ വീട്ടില്‍ ജോലിചെയ്യുന്നയാള്‍ക്ക് ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഞാന്‍ ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. അടുത്തിടെ ഞാനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ ഉടനടി പരിശോധന നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു-ബസവരാജ് ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Latest