സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും പിടിച്ച തുക പി എഫില്‍ ലയിപ്പിക്കാന്‍ തീരുമാനം

Posted on: September 16, 2020 3:17 pm | Last updated: September 16, 2020 at 6:13 pm

തിരുവനന്തപുരം | കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും പിടിച്ച തുക പിഎഫില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മാസം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസങ്ങളിലായി പിടിച്ചത്. ഇപ്പോള്‍ ലയിപ്പിക്കുമെങ്കിലും ഏപ്രിലില്‍ മാത്രമെ ഈ തുക പി എഫില്‍നിന്നും പിന്‍വലിക്കാനാകു.

20,000 രൂപയില്‍ കുറവു ശമ്പളമുള്ളവര്‍ക്ക് സാലറി ചാലഞ്ച് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇത്തരത്തില്‍ മാറ്റിവച്ച ശമ്പളം തിരികെ നല്‍കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. 4,83,733 സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.