Covid19
ലോക്ക്ഡൗണ്‍ കാലത്തെ കുടിയേറ്റ പലായനത്തിന് കാരണം വ്യാജ വാര്‍ത്തകളെന്ന് കേന്ദ്രം


Friends and relatives of Kushwaha family who work as migrant workers walk along a road to return to their villages, during a 21-day nationwide lockdown to limit the spreading of coronavirus, in New Delhi, India, March 26, 2020. To match Special Report HEALTH-CORONAVIRUS/INDIA-MIGRANTS. REUTERS/Danish Siddiqui
ന്യൂഡല്‍ഹി | കൊവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ വ്യാജ വാര്‍ത്തകളാണ് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനത്തിന് ഇടയാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്ക്ഡൗണിന്റെ സമയത്ത് ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരായെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലിമെന്റില്‍ വ്യക്തമാക്കി.ലോക്ഡൗണ്‍ എത്രകാലം നീളുമെന്നതിലും വ്യാജവാര്‍ത്ത പ്രചരിച്ചത് ആശങ്ക സൃഷ്ടിച്ചു.
ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു എന്നും ലോക്ക്ഡൗണ്‍ സമയത്ത് ഓരോ പൗരനും ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം, വൈദ്യസഹായം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഭവനരഹിതരായ ആളുകള്‍ക്ക് താമസ സൗകര്യം, ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയവ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ദുരന്ത നിവാരണ ഫണ്ട് ഉപയോഗപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നതായും കേന്ദ്ര ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 11, 092 കോടി രൂപ മുന്‍കൂറായി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.