ഖമറുദ്ദീനെതിരെ തട്ടിപ്പിന് ഇരയായവരെ അണിനിരത്തി സി പി എം സമരം ശക്തമാക്കുന്നു

Posted on: September 16, 2020 9:06 am | Last updated: September 16, 2020 at 11:55 am

കാസര്‍കോട് | ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ മുസ്ലിം ലീഗ് എം എല്‍ എ എം സി ഖമറുദ്ദീനെതിരെ സി പി എം സമരം ശക്തമാക്കുന്നു. ഇന്ന് പയ്യന്നൂരില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്യത്തില്‍ പ്രതിഷേധം നടക്കും. ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള ഫാഷല്‍ ഗോള്‍ഡ് പയ്യന്നൂര്‍ ശാഖയില്‍ തട്ടിപ്പിന് ഇരയായവരേയും അവരുടെ കുടുംബങ്ങളേയും അണിനിരത്തിയാണ് പ്രതിഷേധം നടക്കുക. കാസര്‍കോട്ജില്ലയിലും സമാന പ്രതിഷേധങ്ങള്‍ സി പി എം സംഘടിപ്പിക്കും. ഖമറുദ്ദീന്റെ വസതിയിലേക്ക് ഇന്ന് ബി ജെ പിയും നമാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മധ്യസ്ഥ ചര്‍ച്ചക്ക് വിളിപ്പിച്ച് കാസര്‍കോട്ടെ മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ മാഹിന്‍ ഹാജിയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചെന്ന ജ്വല്ലറി പി ആര്‍ ഒ മുസ്തഫയുടെ പരാതിയില്‍ മാഹിന്‍ ഹാജി ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കേസെടുത്തു. വീടും സ്ഥലവും എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട സംഘം ഭാര്യയേയും മക്കളേയും പച്ചക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എം സി കമറുദ്ദീന്‍ എം എല്‍ എയെ സംരക്ഷിക്കാന്‍ ജീവനക്കാരെ ബലിയാടാക്കുകയാണെന്നും മുസ്തഫ പറഞ്ഞു.