Connect with us

Covid19

ലോകത്ത് കൊവിഡ് വൈറസ് മൂലം നഷ്ടമായത് 939,076 ജീവനുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 മൂലം 29,721,811 പേര്‍ രോഗബാധിതരായതായി റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 3,10,000ത്തിലേറെ പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 939,076 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും 21,536,056 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കില്‍ ആദ്യ പത്തില്‍ നില്‍ക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതിനകം 200,197 കേസുകളും 198,897 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ 80,808, ബ്രസീല്‍-132,006, റഷ്യ-18,635 , പെറു-30,812, കൊളംബിയ-23,123, മെക്‌സിക്കോ-71,678, ദക്ഷിണാഫ്രിക്ക-15,641, സ്‌പെയിന്‍-30,004, അര്‍ജന്റീന-11,852 കൊവിഡ് മരണങ്ങള്‍ ഇതിനകം റിപ്പോര്‍്ട്ട് ചെയ്തിട്ടുണ്ട്.