അലന്റേയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Posted on: September 16, 2020 8:02 am | Last updated: September 16, 2020 at 11:54 am

കൊച്ചി | പന്തീരങ്കാവ് യു എ പി എ കേസിലെ പ്രതികളായ അലന്‍ ശുഐബിന്റേയും, താഹ ഫസലിന്റേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധുണ്ടെന്ന് തെളിയിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയിരുന്നുവെന്നാണ് എന്‍ ഐ എ പറയുന്നത്. ലഘുലേഖ സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം നല്‍കുന്നതാണ്. ഇരുവര്‍ക്കും ജാമ്യം ലഭിച്ചത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഹരജിയില്‍ പറയുന്നു.

പത്ത് മാസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ സെപ്തംബര്‍ 11നാണ് അലനും താഹയും ജയില്‍ മോചിതനായത്. കടുത്ത ഉപാധികളോടെയായിരുന്നു കൊച്ചി എന്‍ ഐ എ കോടതി അലനും താഹക്കും ജാമ്യം അനുവദിച്ചത്.