കൊവിഡ് ഭേദമായി; ധനമന്ത്രി തോമസ് ഐസക്ക് ആശുപത്രി വിട്ടു

Posted on: September 15, 2020 10:48 pm | Last updated: September 16, 2020 at 8:06 am

തിരുവനന്തപുരം | ധനമന്ത്രി തോമസ് ഐസക്കിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. മന്ത്രി ഇനി  ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ആയത്. 10 ദിവസമായി തോമസ് ഐസക്ക് ചികിത്സയില്‍ ആയിരുന്നു. പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചാണ് ചികിത്സ നടത്തിയത്.