മദീനയിലെ ഖാലിദിയ ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

Posted on: September 15, 2020 9:24 pm | Last updated: September 15, 2020 at 9:24 pm

മദീന  |മദീനയിലെ ഖാലിദിയ ഡിസ്ട്രിക്ടില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ‘ഖാലിദിയ ഉദ്യാനം’ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു.നഗരങ്ങളില്‍ ഹരിത പ്രദേശങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മദീന മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഉദ്യാന നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്

പൊതുജനകള്‍ക്ക് ആധുനിക സൗകര്യങ്ങളോടെയാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് . വാക്കിംഗ് ട്രാക്ക്, കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങള്‍,സീസണല്‍ പൂക്കള്‍, മരങ്ങള്‍ ,ഫുട്‌ബോള്‍ മൈതാനം,ലൈറ്റിംഗ് പോളുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട് .അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്