Connect with us

Gulf

ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഖത്വര്‍; ബന്ധം സാധാരണ നിലയിലാക്കുന്നത് സംഘര്‍ഷത്തിന് ഉത്തരമല്ല

Published

|

Last Updated

ദോഹ | ഇസ്‌റാഈലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ തങ്ങള്‍ നീങ്ങുന്നുവെന്ന പ്രചാരണം നിഷേധിച്ച് ഖത്വര്‍. ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കലല്ല ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരം എന്നും  ഖത്തര്‍ വ്യക്തമാക്കി.

ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ ഖത്വര്‍ ആകില്ലെന്ന് വിദേശകാര്യ വക്താവ് ലൗല അല്‍ ഖാതിര്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ മര്‍മം എന്നത് ബന്ധം സാധാരണ നിലയിലാക്കുക എന്നതാണെന്ന് തങ്ങള്‍ കരുതുന്നില്ല. ഫലസ്തീന്‍ ജനത ജീവിക്കുന്ന ദുരിതാവസ്ഥയാണ് സംഘര്‍ഷത്തിന്റെ മര്‍ം. രാജ്യമില്ലാതെ അധിനിവേശത്തിന്റെ കീഴിലാണ് ഫലീസ്തീന്‍ ജനതയുള്ളതെന്നും അല്‍ ഖാതിര്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളായ യു എ ഇയും ബഹ്‌റൈനും ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇസ്‌റാഈലുമായി നയതന്ത്ര, വാണിജ്യ, സുരക്ഷാ ബന്ധങ്ങളാണ് ഈ രാജ്യങ്ങള്‍ സ്ഥാപിക്കുന്നത്. ഇസ്‌റാഈലുമായി ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കുന്നത്.