ഓണക്കാലത്തിനു ശേഷം കൊവിഡ് വ്യാപനത്തില്‍ വര്‍ധന; കേസുകള്‍ ഇരട്ടിക്കുന്നതിന്റെ വേഗം കൂടി

Posted on: September 15, 2020 3:15 pm | Last updated: September 15, 2020 at 5:52 pm

തിരുവനന്തപുരം | ഓണക്കാലത്തിനു ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തോത് വര്‍ധിച്ചതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 20,150 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മുമ്പുള്ള ആഴ്ചകളെ അപേക്ഷിച്ച് കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്നതിന്റെ വേഗം കൂടിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേസുകള്‍ ഇരട്ടിക്കുന്ന ഇടവേള 27.4ല്‍ നിന്ന് 23.2 ദിവസമായി കുറഞ്ഞവെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടിയിട്ടുണ്ട്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കൊവിഡ് പരിശോധന ഇരട്ടിയാക്കേണ്ട സ്ഥിതിയാണ്. സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണമെന്നും
നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.