Connect with us

Kerala

സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്‌നക്കും റമീസിനും ഇന്ന് വിദഗ്ദ പരിശോധന

Published

|

Last Updated

തൃശ്ശൂര്‍ |  ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും റമീസിനും തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് വദ്ഗദ പരിശോധന. സ്വപ്നക്ക് ആന്‍ജിയോഗ്രാം പരിശോധനയും, റമീസിന് എന്‍ഡോസ്‌കോപിയുമാണ് നടത്തുക. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ഡിസ്ചാര്‍ജ് തീരുമാനിക്കുക.

ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. റമീസിനെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേ സമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് അടക്കം അഞ്ച് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ നല്‍കിയ ഹരജി കോടതി ഇന്ന് കോടതി പരിഗണിക്കും. പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് എന്‍ ഐ എ കോടതിയെ സമീപിച്ചിട്ടുള്ളത്. പ്രതികളുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

Latest