ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ചു; ഇന്ത്യയില്‍നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു

Posted on: September 14, 2020 11:57 pm | Last updated: September 15, 2020 at 4:05 pm

ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തരത്തില്‍പ്പെട്ട ഉള്ളിയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്.