പത്തനംതിട്ടയില്‍ 119 പേര്‍ രോഗമുക്തരായി; 16 പേര്‍ക്ക് കൂടി കൊവിഡ് 

Posted on: September 14, 2020 9:07 pm | Last updated: September 14, 2020 at 9:07 pm

പത്തനംതിട്ട |പത്തനംതിട്ടയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥീരീകരിച്ചു. 119 രോഗമുക്്തരാവുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. അഞ്ച് പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്്തമല്ല. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയുമാണ്.

ജില്ലയില്‍ ഇതുവരെ 4806 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3821 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 951 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 32 പേര്‍ ജില്ലയിലും 19 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ്19 ബാധിതരായ 88 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. 994 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 16 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 15145 പേര്‍ നിരീക്ഷണത്തിലാണ്. 1878 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.07 ശതമാനമാണ്.