Connect with us

Kerala

ഉത്സവ സീസണില്‍ രണ്ടര ലക്ഷത്തിന്റെ ഇളവുകളുമായി ഹോണ്ട കാര്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ വരുന്ന ഉത്സവ സീസണിന്റെ പശ്ചാത്തലത്തില്‍ ഉത്പന്നങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ ഇളവ് പ്രഖ്യാപിച്ച് ഹോണ്ട കാര്‍സ്. കൊവിഡും മറ്റ് സാമ്പത്തിക തകര്‍ച്ചയും കാരണം വെല്ലുവിളികള്‍ നേരിടുന്ന വാഹന നിര്‍മാതാക്കള്‍, ഉത്സവ സീസണില്‍ പരമാവധി പ്രയോജനം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

ഹോണ്ട ഫ്രം ഹോം എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോക്താക്കള്‍ പരമാവധി ഉപയോഗിക്കണമെന്നും ഹോണ്ട കാര്‍സ് അറിയിച്ചു. ഫിഫ്ത് ജനറേഷന്‍ സിറ്റി, ഡബ്ല്യു ആര്‍- വി, ജാസ് തുടങ്ങിയവ ഈയടുത്ത് ഇറക്കിയിരുന്നു. 20.74 ലക്ഷത്തിന് ബിഎസ്6- ഡീസല്‍ സിവിക് മോഡലും ഇറക്കിയിരുന്നു.

പുതിയ എതിരാളികളായ കിയ, എം ജി മോട്ടോര്‍ എന്നിവയുമായി മത്സരത്തിലാണ് ജപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ്. അതിനാല്‍ കൂടിയാണ് ഫെസ്റ്റീവ് സീസണില്‍ ഇളവ് പ്രഖ്യാപിച്ചത്. രാജ്യത്ത് ഒമ്പത് മാസത്തിന് ശേഷം യാത്രാവാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസം 14 ശതമാനം വര്‍ധിച്ചത് വാഹന നിര്‍മാതാക്കള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.

---- facebook comment plugin here -----

Latest