മഴ കൂടുതല്‍ ശക്തമായേക്കും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Posted on: September 14, 2020 12:53 pm | Last updated: September 14, 2020 at 12:53 pm

തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായേക്കും. ഇതു കണക്കിലെടുത്തും പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.