Connect with us

Kerala

അലന്റെയും ത്വാഹയുടെയും ജാമ്യം റദ്ദാക്കണം; എന്‍ ഐ എ ഹരജി കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി | പന്തീരാങ്കാവ് യു എ പി എ കേസില്‍ അലന്‍ ശുഹൈബ്, ത്വാഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവുണ്ടെന്നാണ് എന്‍ ഐ എ പറയുന്നത്.
ഇത് വ്യക്തമാക്കുന്ന ലഘുലേഖകള്‍ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നവയാണ് ഇവയെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സമൂഹത്തില്‍ അസ്വസ്ഥതക്ക് ഇടയാക്കുമെന്നും തെറ്റായ കീഴ്വഴക്കത്തിനു കാരണമാവുമെന്നുമാണ് എന്‍ ഐ എ വാദം. പ്രതികള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരോ പ്രചാരകരോ ആണെന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് എന്‍ ഐ എ കോടതി അലനും ത്വാഹക്കും ജാമ്യം അനുവദിച്ചത്.

Latest