ആലപ്പുഴയില്‍ അമ്മക്കൊപ്പം കടല്‍ കാണാന്‍ വന്ന രണ്ടര വയസുകാരനെ കടലില്‍ കാണാതായി

Posted on: September 13, 2020 4:13 pm | Last updated: September 13, 2020 at 6:10 pm

ആലപ്പുഴ | ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. ആലപ്പുഴ ഇഎസ്ഐ മുക്കിന് സമീപമാണ് രണ്ടരവയസുള്ള അതുല്‍ കൃഷ്ണയെ ആണ് കാണാതായത്.

തൃശൂര്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടി അമ്മക്കൊപ്പം കടല്‍ കാണാന്‍ എത്തിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്‌