കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ രോഗബാധിതരായത് 94,372 പേര്‍; മരണം 1,114

Posted on: September 13, 2020 12:52 pm | Last updated: September 13, 2020 at 4:15 pm

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ലക്ഷം കവിഞ്ഞു. 47,58,581 ആണ് ആകെ കൊവിഡ് ബാധിതരായവരുടെ എണ്ണം. 78,647 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നു. 37,02,299 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,114 പേര്‍ മരിച്ചു. 9,76,970 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ 10,37,765 ആണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം. 29,115 പേര്‍ മരിച്ചു. 7,28,512 പേര്‍ രോഗമുക്തി നേടി. ആന്ധ്ര പ്രദേശില്‍ 5,57,587 പേരെ രോഗം പിടികൂടിയപ്പോള്‍ 4,846 പേര്‍ മരിച്ചു. 4,57,008 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാമത് നില്‍ക്കുന്ന തമിഴ്‌നാട്ടില്‍ 4,97,066 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 8,307 പേരുടെ ജീവന്‍ പൊലിഞ്ഞു. 4,41,649 പേര്‍ രോഗമുക്തരായി.