ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍; അമിത് ഷാ വീണ്ടും ആശുപത്രിയില്‍

Posted on: September 13, 2020 8:37 am | Last updated: September 13, 2020 at 12:02 pm

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ആശുപത്രിയില്‍. ശ്വസന സംബന്ധമായ അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി 11 ഓടെ അമിതാ ഷായെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആഗസ്റ്റ് രണ്ടിന് അദ്ദേഹം ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. രോഗമുക്തനായതിനെ തുടര്‍ന്ന് ആഗസ്റ്റ് 14 ന് ആശുപത്രി വിട്ടു.

പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നിരീക്ഷണത്തില്‍ കഴിയവെ ക്ഷീണവും ശരീരവേദനയും അനുഭവപ്പെച്ചു. തുടര്‍ന്ന് ആഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്ത് ആഗസ്റ്റ് 31 ന് ഡിസ്ചാര്‍ജായി. കൊവിഡ് ബാധിച്ചതു മൂലമുള്ള ശ്വസന പ്രശ്‌നങ്ങളാണ് അദ്ദേഹം നേരിടുന്നതെന്നാണ് വിവരം.