കോടതിയലക്ഷ്യക്കേസ്: അപ്പീലിന് വ്യവസ്ഥ വേണമെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍

Posted on: September 12, 2020 8:08 pm | Last updated: September 13, 2020 at 7:18 am

ന്യൂഡല്‍ഹി | കോടതിയലക്ഷ്യക്കേസുകളിലെ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥ വേണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി.കോടതിയലക്ഷ്യക്കേസുകളില്‍ ശിക്ഷ ലഭിക്കുന്നവര്‍ക്ക് അപ്പീലിന് അവകാശമുണ്ട്. അപ്പീല്‍ വിശാലബെഞ്ച് ആകണം പരിശോധിക്കേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

പുനഃപരിശോധന, അപ്പീലിന് പകരമാകില്ലെന്നും പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെയും, നാല് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ച് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന് പ്രശാന്ത് ഭൂഷണെ ഒരു രൂപ പിഴ്ക്ക് നേരത്തെ സുപ്രിം കോടതി ശിക്ഷിച്ചിരുന്നു.