Kerala
ഭര്‍ത്താവ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഭാര്യയെ കാണാനില്ല
		
      																					
              
              
            
കോഴിക്കോട് | ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭാര്യയെ കാണാനില്ല. കാരപ്പറമ്പ് കൈരളിയില്‍ പ്രകാശനെയാണ് (51) വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിറകെയാണ് ഭാര്യ ശ്രീജയെ(42) കണാതായതെന്ന് നടക്കാവ് പോലീസ് പറഞ്ഞു
ഇരുവരും മാത്രമാണ് വീട്ടില്‍ താമസം. ഇവര്‍ക്ക് മക്കളില്ല.ഇന്‍ക്വസ്റ്റിനു ശേഷം പ്രകാശന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രകാശന്റെ അസ്വാഭാവിക മരണത്തിനും ശ്രീജയെ കാണാതായതിലും പോലീസ് കേസെടുത്തു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
