Education
ഓണ്‍ലൈന്‍ പഠനം: തുടര്‍ച്ചയായ ക്ലാസുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

പത്തനംതിട്ട | കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ചില സി ബി എസ് ഇ സ്‌കൂളുകള്‍ ഇടവേള നല്‍കാതെ തുടര്‍ച്ചയായി ക്ലാസ് എടുക്കുന്ന പ്രവണത അവസാനിപ്പിക്കണ
മെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കാത്ത വിധം ഓണ്‍ലൈന്‍ പഠനത്തിന്റെ സമയം ക്രമീകരിക്കുകയും വിവിധ സെഷനുകള്‍ക്കിടയില്‍ മതിയായ ഇടവേളകള്‍ നല്‍കുകയും ചെയ്യണം. ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍, ഫാദര്‍ ഫിലിപ്പ് പരക്കാട്ട്, കെ. നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബഞ്ചിന്റെതാണ് ഉത്തരവ്.
മൂന്നു മാസമായി നടന്നുവരുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ ശരിയായി പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ ഇപ്പോഴുമുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന്റെ ഗുണഫലം എല്ലാ
കുട്ടികള്‍ക്കും ഒരുപോലെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. എല്ലാ വീടുകളിലും വൈദ്യുതി
-ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുന്നതിനും കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ ഇലക്ട്രോണിക് ഉപക
രണങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം. വൈദ്യുതി-ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാ
യ്മ, വൈദ്യുതി വിതരണത്തിലെ അപാകത, സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ്, ടി വി എന്നിവയുടെ അഭാവം തുടങ്ങിയവ പല കുട്ടികളുടെയും ഓണ്‍ലൈന്‍ പഠനത്തെ ബാധിക്കുന്നുണ്ട്.
ചില സ്‌കൂളുകള്‍ വെബ് ക്യാം ഓണ്‍ ആക്കിയിരിക്കണമെന്നും ഓണ്‍ലൈനില്‍ എല്ലായ്പ്പോഴും ലഭ്യമായിരിക്കണമെന്നും കുട്ടികളെ നിര്‍ബന്ധിക്കുന്നു. ഇതെല്ലാം കുട്ടിയുടെ മാനസികവും ശാരീ
രികവുമായ ആരോഗ്യത്തെയും സ്വകാര്യതയെയും ഒരളവു വരെ ധനസ്ഥിതിയെയും പ്രതികൂല
മായി ബാധിക്കുന്നുണ്ട്. പഠനോപകരണങ്ങളുടെ ലഭ്യത, ആരോഗ്യ പ്രശ്നങ്ങള്‍, രക്ഷിതാക്കളുടെ
കൂട്ടിരിപ്പ്, കുട്ടികളുടെ സുരക്ഷ, പഠനത്തിന്റെ ഫലപ്രാപ്തി തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെ
ടുത്താണ് കമ്മീഷന്‍ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചത്.
സി ബി എസ് ഇ, ഐ എസ് സി ഇ സ്‌കൂളുകള്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് പഠന സമയം ക്രമീകരിക്കണം. വിവിധ സെഷനുകള്‍ക്കിടയില്‍ പത്തോ പതിനഞ്ചോ മിനുട്ട് വിശ്രമം കുട്ടികള്‍ക്ക് അനുവദിക്കുകയും ഈ സമയം കുട്ടികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്നും നിര്‍ദേശിച്ചു. വെബ് ക്യാമും സ്മാര്‍ട്ട് ഫോണുകളും ക്ലാസ് സമയത്ത് ഒഴികെ ഓണ്‍ ആയിരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, തദ്ദേശ ഭരണ വകുപ്പ്, കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് ഉള്‍പ്പെടുന്ന ഇലക്ട്രോണിക്സ്-ഐ ടി വകുപ്പ് എന്നിവര്‍ ചേര്‍ന്ന് കുട്ടിക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അധികം സഹായം
ആവശ്യമുള്ള കുട്ടികളെ കണ്ടെത്താനും എന്ത് സഹായമാണ് അവര്‍ക്ക് ആവശ്യമെന്നും മനസ്സിലാക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രാദേശികാടിസ്ഥാനത്തില്‍ സര്‍വേ നടത്തണം. ഇതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് നല്‍കണം. സര്‍വേ വിവരം പ്രാദേശിക സര്‍ക്കാറുകളുമായും
പങ്കുവക്കണം. അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതത് മേഖലയില്‍ ആവശ്യമായ പഠനോപകരണങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ ക്ലാസുകളെപ്പറ്റി അഡ്വ. ജെ സന്ധ്യ, മനു മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ പരാതിക
ളുടെയും, മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസി
ന്റെയും അടിസ്ഥാനത്തിലാണ് നടപടി.
പതിനഞ്ചുകാരന് പീഡനം: കേസെടുത്തു
ന്യൂ മാഹിയില്‍ പതിനഞ്ചുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പീഡനത്തിനു വിധേയനായ കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാവായ പഞ്ചായത്തംഗമാണ് പ്രതി സ്ഥാനത്തുള്ളത്.