Connect with us

Covid19

കൊവിഡ്: സഊദിയില്‍ 24 മരണം കൂടി; രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചു. 687 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 935 പേര്‍ രോഗമുക്തി നേടിയതായും 687 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 324,407 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 300,933 പേര്‍ ഇതിനകം രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ നിരക്ക് 92.76 ശതമാനായി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 591 പേര്‍ മുതിര്‍ന്നവരും 69 പേര്‍ കുട്ടികളും 27 പേര്‍ വയോധികരുമാണ്. ഇവരില്‍ 55 ശതമാനം പേര്‍ പുരുഷന്മാരും 45 ശതമാനം പേര്‍ സ്ത്രീകളുമാണ്.

അബഹ- 04 , ജിദ്ദ- 03, മക്ക- 02, റിയാദ്- 02, അല്‍-ഹുഫൂഫ്- 02, അല്‍-ഹുഫൂഫ്- 02, അല്‍-ബഹ- 02, ബുറൈദ- 02, ജിസാന്‍- 01, ഹാഇല്‍- 01, ത്വായിഫ്- 01, അല്‍-ബൈഷ്- 01, റിജാല്‍ അല്‍മഹ- 01, സാംത – 01,അല്‍ ദര്‍ബ്- 01 എന്നീ പ്രദേശങ്ങളിലാണ് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 55,584 കൊവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 56,45,077 ആയി ഉയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ പൂത്തിയാക്കിയതും സഊദി അറേബ്യയിലാണ്. 19,261 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപതികളില്‍ കഴിയുന്നതെന്നും ഇവരില്‍ 1,368 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Latest